കൊലപാതക കേസിലെ പ്രതിയെ കൊണ്ട് പൊലീസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യിച്ചത് വിവാദമാകുന്നു.

കൊലപാതക കേസിലെ പ്രതിയെ കൊണ്ട് പൊലീസ് അസോസിയേഷൻ സമ്മേളനം ഉദ്ഘാടനം ചെയ്യിച്ചത് വിവാദമാകുന്നു.
Aug 22, 2024 03:10 PM | By PointViews Editr


മലപ്പുറം: സിപിഎം നേതാവും എംഎൽഎയുമായ പി.വി.അൻവർ പ്രതിയായിരുന്ന വധക്കേസിൽ പ്രധാന സാക്ഷികളെ വിസ്തരിക്കേണ്ട സാഹചര്യത്തിൽ പി.വി. അൻവറിനെ കൊണ്ട് തന്നെ പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് കൊല്ലപ്പെട്ട ഒതായി മനാഫിന്റെ കുടുംബം. പൊലീസ് നടപടി നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് ഒതായി മനാഫിൻ്റെ കുടുംബം കുറ്റപ്പെടുത്തി.

വിചാരണ നടക്കുന്ന കേസിൽ പൊലീസ്

ഉദ്യോഗസ്ഥരെ അടക്കം വിസ്‌തരിക്കാനുണ്ട്. സാക്ഷികളെ ഭീഷണിപ്പെടുത്താനും സ്വാധീനിക്കാനും വേണ്ടിയാണ് സമ്മേളനത്തിന് പി വി അൻവറിനെ ഉദ്ഘാടകനായി എത്തിച്ചത്. നിയമവിരുദ്ധ പ്രവർത്തനത്തിന് കൂട്ടുനിൽക്കാത്തതിന് ജില്ലാ പൊലീസ് മേധാവിയെ അടക്കം ആക്ഷേപിക്കുന്ന അൻവർ തനിക്കെതിരെ നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. കേസിൽ പ്രതികൾ ആയിട്ടുള്ള രണ്ട് പേരെ 25 വർഷത്തോളം അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചത് മലപ്പുറത്തെ പൊലീസാണെന്നും ഒതായി മനാഫിന്റെ കുടുംബം ആരോപിച്ചു. മലപ്പുറം എസ്‌പിയെ പൊതുവേദിയിൽ അധിക്ഷേപിച്ച് പിവി അൻവർ എംഎൽഎ

മലപ്പുറം എസ് പിയെ പി വി അൻവർ പൊതുവേദിയിൽ അധിക്ഷേപിച്ചത് വൻ വിവാദമായിരുന്നു. ഇതിന് പിന്നാലെ അൻവറിനെതിരെ ഐപിഎസ് അസോസിയേഷൻ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരെ പി വി അൻവർ പൊതുവിൽ അപകീർത്തിപ്പെടുത്താനാണ് തീരുമാനിച്ചതെന്നാണ് പ്രമേയത്തിൽ പറയുന്നത്. പി വി അൻവർ നടത്തിയ പ്രസ്താവന പിൻവലിച്ച് പൊതുമധ്യത്തിൽ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷൻ്റെ പ്രമേയത്തിലെ ആവശ്യം. നിയമവ്യവസ്ഥ ഉയർത്തി പിടിക്കാൻ എംഎൽഎ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട ഐപിഎസ് അസോസിയേഷൻ, എംഎൽഎക്കെതിരെ മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും അറിയിച്ചിരുന്നു.

The inauguration of the police association meeting by the suspect in the murder case is controversial.

Related Stories
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്,  സത്യം പറഞ്ഞ് അയ്യപ്പദാസ്.

Nov 17, 2024 08:24 AM

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ് അയ്യപ്പദാസ്.

അത് പറഞ്ഞത് സ്വരാജ്, ട്രോളുകൾ ഏറ്റുവാങ്ങിയത് സന്ദീപ്, സത്യം പറഞ്ഞ്...

Read More >>
കലാമണ്ഡലത്തിൽ പോലും ശമ്പളം  മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ്  സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

Nov 16, 2024 06:04 PM

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന് വിവേചനമെന്ന്....

കലാമണ്ഡലത്തിൽ പോലും ശമ്പളം മുടങ്ങുന്നു, ഗ്രാന്റ് ഇൻ എയ്ഡഡ് സ്ഥാപനങ്ങളോട് സർക്കാരിന്...

Read More >>
ജനങ്ങൾക്ക് റേഷനുമില്ല  റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

Nov 16, 2024 05:04 PM

ജനങ്ങൾക്ക് റേഷനുമില്ല റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ സമരം.

ജനങ്ങൾക്ക് റേഷനുമില്ല, റേഷൻകടക്കാർക്ക് വേതനവുമില്ല - 19 ന് കടയടച്ച് റേഷൻ വ്യാപാരികളുടെ...

Read More >>
Top Stories